അസിം പ്രേംജി സര്‍വകലാശാല ബിരുദ പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന്; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: അസിം പ്രേംജി സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. മുഴുവന്‍ സമയ നാല് വര്‍ഷ ബിഎ ഓണേഴ്‌സ്, ബി എസ് സി ഓണേഴ്‌സ്, ഡ്യുവല്‍ ഡിഗ്രി ബിഎസ് സി ബി എഡ് കോഴ്‌സുകളിലാണ് പ്രവേശനം. സര്‍വകലാശാലയുടെ ബാംഗളൂര്‍, ഭോപ്പാല്‍ കാമ്പസുകളിലാണ് അഡ്മിഷന്‍ ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 6.
ഭോപ്പാല്‍ കാമ്പസില്‍ ബയോളജിയില്‍ ബി എസ് സി ഹോണേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ബി എ ഹോണേഴ്‌സ് എന്നീ കോഴ്‌സുകളും ബെംഗളൂരു കാമ്പസില്‍ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ സയന്‍സ്, ഫിലോസോഫി പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് (പിപിഇ) എന്നിവയില്‍ ബിഎ ഹോണേഴ്‌സും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എന്‍വയോണ്മന്റല്‍ സയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി, ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ബി എസ് സി ഹോണേഴ്‌സും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എജുക്കേഷന്‍ എന്നിവയില്‍ ബി.എസ് സി, ബി.എഡ് കോഴ്‌സുകളും പഠിക്കാം.
വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ട്. അഭിമുഖം ഈ വര്‍ഷം ഏപ്രിലില്‍ നടക്കും. കോഴ്‌സുകള്‍ ജൂലൈയില്‍ ആരംഭിക്കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീ എന്നിവയില്‍ ഇളവ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്‌മെന്റ് സെല്ലും കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9902125621 എന്ന മൊബൈല്‍ നമ്പരിലും [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.azimpremjiuniversity.edu.in
ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 പ്രകാരം സംവിധാനിച്ച കോഴ്‌സുകള്‍, സാമൂഹിക അവബോധവും, പ്രതിഫലനശേഷിയുമുള്ള പ്രാപ്തരായ യുവപൗരന്മാരെ വളര്‍ത്താന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്.
ഒരു പ്രധാന പഠന ശാഖയിലുള്ള പരിശീലനം, തൊഴില്‍ പര്യാപ്തത വികസിപ്പിക്കുന്ന ഇന്റേണ്‍ഷിപ്പ് അടങ്ങിയ ഇന്റര്‍ ഡിസിപ്ലിനറിഘടകം, പഠന ശേഷി വികസനം ലക്ഷ്യം വെച്ചുള്ള ഫൗണ്ടേഷണല്‍ കോഴ്‌സുകളും വ്യത്യസ്തപഠനഅഭിരുചികള്‍ തേടുന്നതിനുള്ള ക്രെഡിറ്റ് കോഴ്‌സുകളും ചേരുന്നതാണ് ഓരോ കോഴ്‌സുകളും.