Shenews.co.in
Our News

പൂവൻ കോഴി സാക്ഷി; നായകൻ അജു വർഗ്ഗീസ്

1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത്‌ നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി “ടേക്ക് ഓഫ്”എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ എഴുതിയ “സാക്ഷി ” എന്ന കഥയാണ് സിനിമയാകുന്നത്.

അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ

സംവിധാനം ചെയ്യുന്നു.

പി വി ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു.

കന്യക ടാക്കീസ്,ടേക്ക് ഓഫ്,പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാർ.

കാസർഗോഡ് മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

പി ആർ ഒ-എ എസ് ദിനേശ്.

പൂവൻ കോഴി സാക്ഷി; നായകൻ അജു വർഗ്ഗീസ്
Leave A Reply

Your email address will not be published.