Shenews.co.in
Our News

സ്‌കോഡ സ്ലാവിയയ്ക്ക് സുരക്ഷയില്‍ പഞ്ചനക്ഷത്ര റേറ്റിങ്

തിരുവനന്തപുരം: ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ സ്‌കോഡ സ്ലാവിയ മൊത്തം 5 സ്റ്റാറുകളില്‍ അഞ്ചും നേടി. ഇതോടെ എന്‍സിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയവയില്‍ ഏറ്റവും സുരക്ഷിതമായ കാറെന്ന ബഹുമതി നേടിയിരിക്കയാണ് സ്ലാവിയ. പഞ്ചനക്ഷത്ര റേറ്റിങ് കാറില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും ബാധകമാണ്. ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഫൈവ് സ്റ്റാര്‍ കരസ്ഥമാക്കുന്ന രാജ്യത്തെ ഏക കാര്‍ നിര്‍മാതാക്കളായിരിക്കയാണ് സ്‌കോഡ. കമ്പനിയുടെ എല്ലാ കാറുകളും ഇപ്പോള്‍ ഫൈവ്- സ്റ്റാര്‍ സുരക്ഷിതമാണ്.

സുരക്ഷിതത്വം, ഗുണമേന്‍മ, ഈട് എന്നിവയില്‍ സ്‌കോഡ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്മയാണ് എന്‍സിഎപി അംഗീകാരത്തില്‍നിന്ന് വ്യക്തമാകുന്നതെന്ന് കമ്പനി ബ്രാന്റ് ഡയറക്ടര്‍ (ഇന്ത്യ) പീറ്റര്‍ സോള്‍ പറഞ്ഞു. കൊലീഷന്‍ ടെസ്റ്റില്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ മൊത്തം 34 പോയിന്റില്‍ 29.71, കുട്ടികളില്‍ 49 പോയിന്റില്‍ 41 എന്നിങ്ങനെ സ്ലാവിയനേടി.

ഇന്ത്യ 2.0 പദ്ധതി പ്രകാരം എംക്യുബി- എഒ- ഐഎന്‍ അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്യപ്പെട്ട സ്ലാവിയ സെഡാന്റെ ഘടകങ്ങള്‍ 95 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നതിനാല്‍ വില കുറച്ച് നല്‍കാന്‍ കഴിയുന്നു. മെയ്ന്റനന്‍സ് ചെലവും കുറവാണ്. സുഗമമായ ഡ്രൈവിങ്ങിനൊപ്പം സുരക്ഷിതത്വത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കി രൂപകല്‍പന ചെയ്യപ്പെട്ട കാറാണ് സ്ലാവിയ. ബലമേറിയ ഉരുക്കില്‍ തീര്‍ത്ത പുറംചട്ട ലേസര്‍ വെല്‍ഡ് ചെയ്തിരിക്കയാണ്. ഇത് ഇടിയുടെ ആഘാതം പരമാവധി കുറക്കുന്നു. ആഘാതം ഏറ്റവുമധികം കുറയുന്നത് പുറത്തേതിനേക്കാള്‍ ക്യാബിനിലാണ് എന്ന സവിശേഷതയുമുണ്ട്. ഇതും കാറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഉന്നത സാങ്കേതികതയും ചേരുമ്പോഴാണ് സ്ലാവിയ ഏറ്റവും സുരക്ഷിതമാകുന്നത്.

സ്ലാവിയയില്‍ 6 വരെ എയര്‍ബാഗുകളുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി- കൊലീഷന്‍ ബ്രേക്കിങ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി- ലോക് ബ്രെയ്ക്, കുട്ടികളുടെ സീറ്റുകള്‍ക്ക് ഇസോഫിക്‌സ് താങ്ങ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, റെയിന്‍- സെന്‍സിങ് വൈപ്പര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് തുടങ്ങിയ സവിശേഷ സൗകര്യങ്ങളും സ്ലാവിയയിലുണ്ട്.

സ്‌കോഡ സ്ലാവിയയ്ക്ക് സുരക്ഷയില്‍ പഞ്ചനക്ഷത്ര റേറ്റിങ്
Leave A Reply

Your email address will not be published.