കോഴിക്കോട്ടെ പെണ്ണുങ്ങളെ രാത്രി നടക്കാന്‍ ഇറങ്ങിയാലോ?
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17 ശനിയാഴ്ചയാണ് രാത്രി നടത്തം.
കോഴിക്കോട് ബീച്ചില്‍ രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന നടത്തത്തില്‍ സ്റ്റോറി ടെല്ലര്‍ രജീഷ് രാഘവന്‍ കോഴിക്കോടിന്റെ ചരിത്രം വ്യക്തമാക്കും. പരിപാടി കോര്‍പ്പറേഷന്‍ പഴിയ കെട്ടിട പരിസരത്തുനിന്നും ആരംഭിച്ച് സില്‍ക്ക് സ്ട്രീറ്റ്, മര്‍ത്യന്‍സ് സ്തൂപം, വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ്, കുറ്റിച്ചിറ വഴി മിശ്കാല്‍ പള്ളി പരിസരത്ത് സമാപിക്കും. സമാപനത്തിനുശേഷം ഗസല്‍ അരങ്ങേറും.
ഡിസംബര്‍ 24 മുതല്‍ 28 വരെയാണ് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്-2 നടക്കുന്നത്.
മേയര്‍ ഡോ ബീനാ ഫിലിപ്പ്, കോര്‍പറേഷന്‍ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, ഡിസിസി മാധവികുട്ടി, സബ്കളക്ടര്‍ ചെല്‍സാസിനി, കോളെജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കും. വാട്ടര്‍ ഫെസ്റ്റിന് മുന്നോടിയായി മിനി മാരത്തോണ്‍, ബീച്ച് വോളി, ചുവര്‍ചിത്ര പ്രദര്‍ശനം, ബേപ്പൂര്‍ ഉരു മാതൃകകളുടെ പ്രദര്‍ശനം, കബഡി തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.