Shenews.co.in
Our News

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തെ ആദ്യവനിതയായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ കേന്ദ്രസര്‍ക്കാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം പ്രകാശ് ദുബൈ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് 72 വയസ്സുള്ള ജസ്റ്റിസ് രഞ്ജനയെ തിരഞ്ഞെടുത്തത്.

സുപ്രീംകോടതിയില്‍ 13 സെപ്തംബര്‍ 2011 മുതല്‍ 29 ഒക്ടോബര്‍ 2014 വരെ ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. ബോംബൈ ഹൈക്കോടതിയില്‍ നിന്നാണ് സുപ്രീംകോടതിയിലേക്ക് അവരെ തിരഞ്ഞെടുത്തത്.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്റെ അധ്യക്ഷയായിരുന്നു ജസ്റ്റിസ് രഞ്ജന. കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദ് വിരമിച്ചശേഷം കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Leave a comment